നീറ്റ് ചോദ്യപേപ്പർ ചോർച്ച: പത്രപ്രവർത്തകൻ അറസ്റ്റിൽ
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ടു ഒരു ഹിന്ദി ദിനപത്രത്തിന്റെ ലേഖകനെ സി ബി ഐ അറസ്റ്റു ചെയ്തു. ഝാർഖണ്ഡിലെ ഹസാരി ബാഗിൽ വച്ചാണ് ജമാലുദ്ദീൻ എന്ന പത്രപ്രവർത്തകൻ അറസ്റ്റിലായതെന്ന് സി ബി ഐ കേന്ദ്രങ്ങൾ വെളിപ്പെടുത്തി. ഈ കേസിൽ നേരത്തെ അറസ്റ്റിലായ ഒയാസിസ് സ്കൂൾ പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ എന്നിവരുമായി ഇയാൾക്കു അടുത്ത ബന്ധമുണ്ടെന്നു സൂചനയുണ്ട്. ഗുജറാത്തിലെ ഗോഡ്, അഹമ്മദാബാദ്, ഖേഢ, ആനന്ദ് തുടങ്ങി എട്ടു സ്ഥലങ്ങളിൽ സി ബി ഐ അന്വേഷണം പുരോഗമിക്കുന്നുണ്ട്. പട്നയിൽ അശുതോഷ് കുമാർ, മനീഷ് കുമാർ എന്നിവരും അറസ്റ്റിലായിട്ടുണ്ട്.