കാസർകോട് മഞ്ചേശ്വരത്ത് എം.ഡി.എം.എയുമായി യുവാവ് പിടിയില്‍
കാസര്‍കോട്: മഞ്ചേശ്വരത്ത് 56 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. കുഞ്ചത്തൂര്‍ സ്വദേശി അഹമ്മദ് സുഹൈലാണ് പിടിയിലായത്. ഓട്ടോറിക്ഷയില്‍ ലഹരി മരുന്ന് കടത്തുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ നിരവധി ലഹരിക്കടത്ത് കേസുകളില്‍ പ്രതിയെന്ന് പൊലീസ്.