മകളെ കാണാനില്ലെന്ന് വീട്ടുകാരുടെ പരാതി; അന്വേഷണം അവസാനിച്ചത് ഇരുപത്തിയൊന്നുകാരനിൽ, പീഡിപ്പിച്ചത് വീട്ടിൽ താമസിപ്പിച്ച്
തൃക്കൊടിത്താനം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് പിടിയിൽ. തൃക്കൊടിത്താനം മാലൂർക്കാവ് വാഴപറമ്പിൽ വീട്ടിൽ ശരത്ത് ലാൽ(21)നെയാണ് തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ കാണ്മാനില്ലെന്ന വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് തട്ടികൊണ്ടുപോയി റാന്നി അത്തിക്കയത്തുള്ള വീട്ടിൽ താമസിപ്പിച്ചിരിക്കുകയാണെന്ന് കണ്ടെത്തിയത്.
തുടർന്ന് പൊലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു. പെൺകുട്ടിയോട് വിവരങ്ങൾ ചോദിച്ചപ്പോഴാണ് പീഡന വിവരം പെൺകുട്ടി പൊലീസിനോട് പറയുന്നത്. തുടർന്ന് പ്രതിക്കെതിരെ പോക്സോ ആക്ട് പ്രകാരവും കേസെടുത്തു. തൃക്കൊടിത്താനം പൊലീസ് ഇൻസ്പെക്ടർ ജി.അനൂപ്, സി.പി.ഒമാരായ ശെൽവരാജ്, അനീഷ് ജോൺ, പി.സി സന്തോഷ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.