കാറും ബസും കൂട്ടിയിടിച്ച് നാലുമരണം, ഏഴുപേർക്ക് ഗുരുതര പരിക്ക്
കന്യാകുമാരി :കന്യാകുമാരിക്ക് സമീപം നാഗർകോവിൽ- തിരുനെൽവേലി ദേശീയ പാതയിലുണ്ടായ വാഹനാപകടത്തിൽ നാലുപേർ മരിച്ചു. ഏഴുപേർക്ക് ഗുരുതരമായി പരിക്കേറ്റു. വെള്ളമഠത്തിനടുത്ത് ലയം ജംഗ്ഷനുസമീപം ഇന്നുരാവിലെ ഏഴുമണിയോടെ നൃത്തസംഘം സഞ്ചരിച്ചിരുന്ന കാർ ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
നാലുപേരും തൽക്ഷണം മരിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശാരിപ്പള്ളം മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ടവർ എവിടത്തുകാരാണെന്ന് വ്യക്തമല്ല.