കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട:മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത് 2.15 കിലോ സ്വര്‍ണം
കരിപ്പൂര്‍: വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1.3 കോടി രൂപയുടെ സ്വര്‍ണം കസ്റ്റംസ് അധികൃതര്‍ പിടികൂടി. രണ്ട് വ്യത്യസ്ത കേസുകളിലായി 2.15 കിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.
കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ജിദ്ദയില്‍ നിന്നും എത്തിയ രണ്ടു യാത്രക്കാരില്‍ നിന്നുമാണ് സ്വര്‍ണം പിടികൂടിയത്. എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തില്‍ വന്ന മലപ്പുറം മരുത സ്വദേശിയായ കൊളമ്ബില്തൊടിക അബ്ബാസ് റിംഷാദില്‍ (27) നിന്നും 1172 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണമിശ്രിതം അടങ്ങിയ നാലു ക്യാപ്സൂളുകള് കണ്ടെടുത്തു.