ലഖ്നൗ: വര്‍ഷങ്ങളോളം പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ബിജെപി എംഎല്‍എയ്ക്കെതിരെ യുവതിയുടെ പരാതി. ഉത്തര്‍പ്രദേശിലെ ഭാദോഹിയില്വെച്ച് ബിജെപി എംഎല്‍എ രവീന്ദ്രനാഥ് ത്രിപാഠിയും മറ്റ് ആറ് പേരും തന്നെ ബലാത്സംഗം ചെയ്തുവെന്ന് യുവതി ആരോപിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്തു.
രവീന്ദ്രനാഥ് ത്രിപാഠിയുടെ മരുമകന് വിവാഹ വാഗ്ദാനം നല്കി വര്‍ഷങ്ങളോളം തന്നെ ശാരീരികമായി ചൂഷണം ചെയ്യുകായിരുന്നെന്നും രവീന്ദ്രനാഥ് ത്രിപാഠി ഉള്‍പ്പെടെ ആറ് പേര് തന്നെ ബലാത്സംഗം ചെയ്തുവെന്നും യുവതി നല്കിയ പരാതിയില്‍ പറയുന്നതായി പോലീസ് പറഞ്ഞു.
2017 ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് എംഎല്‍എയുടെ മരുമകന് തന്നെ ഒരു മാസത്തോളം ഭാദോഹിയിലെ ഹോട്ടലില്‍ താമസിപ്പിച്ചിരുന്നു. ഇവിടെവെച്ചാണ് എംഎല്‍എയും കുടുംബത്തിലെ ചിലരും ചേര്‍ന്ന് ബലാത്സംഗം ചെയ്തതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നതായി പോലീസ് ഉദ്യോഗസ്ഥന് രാം ബദാന്‍ സിങ് പറഞ്ഞു.