കർണാടക:കോൺഗ്രസ്സ് 146 സീറ്റുകൾ നേടും ,ഭരണം ഉറപ്പിക്കും.. ജെ ഡി എസുമായി സഖ്യമില്ല ഡി കെ ശിവകുമാർ
ബംഗളുരു :ഇന്നലെ നടന്ന കർണാടക നിയമസഭാതെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് 146 സീറ്റുകൾ നേടി ഭരണം ഉറപ്പിക്കുമെന്ന ആത്മവിശ്വാസവുമായി തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിനെ നയിച്ച ഡി കെ ശിവകുമാർ .ഇന്ന് ബംഗളുരുവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് സംസ്ഥാന ഭരണം കോൺഗ്രസ്സിന്റെ കൈകളിൽ എത്തുമെന്ന് വിശദീകരിച്ചത് .സർക്കാർ രൂപീകരിക്കാൻ ജെ ഡി എസുമായി സഖ്യത്തിന്റെ ആവശ്യം വേണ്ടിവരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.തൂക്കുമന്ത്രിസഭയായിരിക്കുമെന്നപ്രവചനങ്ങളെയും അദ്ദേഹം നിരാകരിച്ചു .കര്ണാടകയിലെവോട്ടർമാർ ബി ജെ പി യെ മടുത്തു .ഇരട്ട എൻജിൻ സർക്കാരിൽ അവര്ക്ക് വിശ്വാസം നഷ്ടപ്പെട്ടു.
അതേസമയം എക്സിറ്റ് പോൾ ഫലത്തെത്തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ്സ് പ്രവർത്തകർ പടക്കം പൊട്ടിച്ച് ആഹ്ളാദം തുടങ്ങിയിട്ടുണ്ട് .