ഡോ വന്ദനയുടെ മരണം:ബൂര്‍ഷ്വാ പാര്‍ട്ടികളും മാധ്യമങ്ങളും സര്‍ക്കാരിനെതിരെ എംവി ഗോവിന്ദന്
കോഴിക്കോട്: ഡോ വന്ദനയുടെ മരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ വാര്‍ത്തയുണ്ടാക്കാന്‍ ബൂര്‍ഷ്വാ പാര്‍ട്ടികളും മാധ്യമങ്ങളും ശ്രമിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. റോഡില്‍ മുറിവ് പറ്റി കിടന്നയാളെ പോലീസ് ആശുപത്രിയില്‍ കൊണ്ടുപോവുകയാണ് ചെയ്തത്. അവിടെയെത്തിയ ശേഷം അയാള്‍ അക്രമാസക്തനാവുകയും എല്ലാവരെയും ആക്രമിക്കുകയുമാണ് ചെയ്തതെന്ന് സിപിഎം പിബി അംഗം കൂടിയായ എംവി ഗോവിന്ദന് കുറ്റപ്പെടുത്തി.അതേസമയം എഐ ക്യാമറ പദ്ധതിയിലെ അഴിമതി ആരോപണം അദ്ദേഹം നിഷേധിച്ചു. എഐ ക്യാമറ പദ്ധതിയില്‍ അഴിമതിയുണ്ടെന്ന് സ്ഥാപിക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ലെന്ന വാദമാണ് എംവി ഗോവിന്ദന് ഉയര്‍ത്തിയത്. പദ്ധതിയില്‍ ഉപ കരാര്‍ കൊടുക്കാതെ പറ്റില്ലായിരുന്നു. എഐ ക്യാമറ സ്ഥാപിക്കാന്‍ പല സാങ്കേതിക വിദ്യകള്‍ നടപ്പാക്കേണ്ടതുണ്ടായിരുന്നു. അത് മാത്രമേ നടന്നിട്ടുള്ളൂവെന്നും എംവി ഗോവിന്ദന് വ്യക്തമാക്കി.സംസ്ഥാനത്ത് ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിന് സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ജയിക്കാന്‍ പറ്റുന്ന ഒരു മണ്ഡലം പോലുമില്ല. മുസ്ലിം ലീഗിന്റെ പിന്തുണയില്ലെങ്കില്‍ വയനാട് സീറ്റില്‍ രാഹുല്‍ ഗാന്ധി ജയിക്കില്ലായിരുന്നു. തമിഴ്നാട്ടില്‍ സിപിഎമ്മിനെ പോലെ തന്നെയാണ് കോണ്‍ഗ്രസും. രണ്ട് പാര്‍ട്ടികള്‍ക്കും ശക്തി കുറവാണ്.