കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നഴ്സിനെ രോഗി കൈയ്യേറ്റം ചെയ്തു; കൈക്ക് ഒടിവ്
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ നഴ്സിന് നേരെ രോഗിയുടെ കയ്യേറ്റം. താല്‍ക്കാലിക ജീവനക്കാരിയായ നേഹ ജോണിനാണ് മര്‍ദനമേറ്റത്. ഇന്നലെ വൈകുന്നേരം രോഗിക്ക് കുത്തിവയ്പ്പ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു കയ്യേറ്റം. കൈയൊടിഞ്ഞ നേഹ ചികിത്സയിലാണ്. ഡിസ്ചാര്‍ജ് ചെയ്യുന്നതിന് മുമ്പ് കുത്തിവെപ്പ് നല്‍കുന്നതിന് വേണ്ടിയാണ് നേഹ രോഗിക്ക് അടുത്തെത്തിയത്. ന്യൂറോളജി വിഭാഗത്തില്‍ ചികിത്സയിലായിരുന്ന രോഗിയാണ് നഴ്സിനെ മര്‍ദനത്തിരയാക്കിയത്. ഇയാള്‍ നേഹയുടെ കൈ പിടിച്ച് തിരിക്കുകയായിരുന്നു. പരിശോധന നടത്തിയപ്പോഴാണ് കൈക്ക് പൊട്ടലുണ്ടെന്ന് മനസ്സിലായത്. തുടര്‍ന്ന് നേഹ ഗാന്ധിനഗര്‍ പൊലീസില്‍ പരാതി നല്കി. നേഹയുടെ പരാതിയില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. നഴ്സിനെ ആക്രമിച്ച രോഗിയെ ഡിസ്ചാര്‍ജ് ചെയ്ത ശേഷം പറഞ്ഞുവിടുകയായിരുന്നു.