സുവര്‍ണ ജൂബിലി ആഘോഷത്തിനൊരുങ്ങി
പാലക്കുന്ന് ക്ഷേത്ര ഭജനസമിതി
കാസര്‍കോട്: കഴകം ഭഗവതി ക്ഷേത്രത്തില്‍ നടന്നുവരുന്ന ശനിയാഴ്ച നാളിലെ ഭജന കൂട്ടായ്മയ്ക്ക് 50 വര്‍ഷം പിന്നിട്ടു. 1968 ലാണ് ഭണ്ഡാര വീട്ടിലെ പ്രത്യേക ഇടത്തില്‍ സന്ധ്യാ ഭജനാലാപനത്തിന് തുടക്കമിട്ടത്. പിന്നീടത് പടിഞ്ഞാറ്റയുടെ തിരുമുറ്റത്ത് നേര്‍ച്ച സമര്‍പ്പണ രൂപത്തില്‍ പ്രചാരം നേടി. വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിലായിരുന്നു തുടക്കം. അതിന്റെ രജത ജൂബിലിയും അന്ന് നടന്നിരുന്നു. പിന്നീട് ക്ഷേത്ര ഭരണ സമിതിയുടെ നിയന്ത്രണത്തില്‍ പ്രത്യേക ഭജനസമിതി രൂപീകരിച്ചു.നിലവില്‍ ആ സമിതിയ്ക്കാണ് ഇതിന്റെ നടത്തിപ്പ്. ശനിയാഴ്ചകളില്‍ സന്ധ്യാദീപത്തിന് ശേഷം തുടങ്ങുന്ന ഭജന ഒന്നര മണിക്കൂര്‍ നീളും. പ്രാര്‍ഥനയായി നടത്തുവാന്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. ഭജനാനന്തരം പായസം പ്രസാദമായി നല്‍കുന്നതാണ് നേര്‍ച്ചയുടെ രീതി. നവരാത്രി നാളുകളില്‍ എല്ലാ വര്‍ഷവും വിവിധ ഭജന സംഘങ്ങളെ ഉള്‍പ്പെടുത്തി കൂട്ടായ്മയുടെ നേതൃത്വത്തില്‍ വിപുലമായ രീതിയില്‍ ഭജന നടത്താറുണ്ട്. 50 വര്‍ഷം പൂര്‍ത്തിയായിട്ട് നാല് വര്‍ഷം പിന്നിട്ടത് 2019 ലായിരുന്നു. സുവര്‍ണ ജൂബിലി ആഘോഷത്തിന് തുടക്കമിടാനിരിക്കെയാണ് കോവിഡിന്റെ കുരിക്കില്‍ അന്ന് അത് മാറ്റി വെക്കേണ്ടി വന്നത് . ആചാര സ്ഥാനികര്‍, കേന്ദ്രകമ്മിറ്റി, പ്രാദേശിക സമിതി, ഭജന സമിതി, മാതൃസമിതി, ഭജനയോട് താല്പര്യമുള്ളവര് എന്നിവരെ പങ്കെടുപ്പിച്ച് ഭരണ സമിതിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗമാണ് സെപ്റ്റംബര്‍ മാസത്തില്‍ സുവര്‍ണ ജൂബിലി ആഘോഷത്തിന് തുടക്കമിടാന്‍ തീരുമാനിച്ചത്. പ്രസിഡന്റ് ഉദയമംഗലം സുകുമാരന്‍ അധ്യക്ഷനായി. സുനീഷ് പൂജാരി, കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന് ആയത്താര്‍, സി. എച്ച്. നാരായണന്, അഡ്വ. കെ. ബാലകൃഷ്ണന്, ബാബു മണിയങ്ങാനം, ടി. അപ്പകുഞ്ഞി, സുകുമാരന്‍ പൂച്ചക്കാട് എന്നിവര്‍ പ്രസംഗിച്ചു.ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ :ഉദയമംഗലം സുകുമാരന്‍ (ചെയ.),ഗംഗാധരന് പള്ളം, ടി. അപ്പകുഞ്ഞി വൈദ്യര്, സി. കെ. കണ്ണന് (വൈ. ചെയ.), പി. വി. അശോക് കുമാര്‍ (ജ. കണ്.),ജയനന്ദന് പാലക്കുന്ന്, മുരളി കാശി, മിനി ഭാസ്കരന് (കണ്), പി. കെ. രാജേന്ദ്രനാഥ് ). കെ. വി. ഷൈജു വാണ് ഭജന സമിതിയുടെ പ്രസിഡന്റ്.