നീലേശ്വരം ഇ.എം.എസ് സ്മാരക മിനി കോണ്‍ഫറന്‍സ് ഹാള്‍ മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു
കാസര്‍കോട്: നീലേശ്വരം കോട്ടപ്പുറത്ത് നിര്‍മ്മിച്ച ഇ.എം.എസ്. സ്മാരക മിനി കോണ്‍ഫറന്‍സ് ഹാള്‍ മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയായ ഇ.എം.എസിനെ ജയിപ്പിച്ച നീലേശ്വരം അദ്ദേഹത്തിന് സമര്‍പ്പിക്കുന്ന ആദരാഞ്ജലിയും സ്മാരകവുമാണ് ഇ.എം.എസിന്റെ നാമധേയത്തിലുള്ള പുതിയ നഗരസഭാ കോണ്‍ഫറന്‍സ് ഹാളെന്ന് മന്ത്രി പറഞ്ഞു. എം.രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷനായി. നഗരസഭാധ്യക്ഷ ടി.വി.ശാന്ത, നഗരസഭ എഞ്ചിനീയര്‍ വി.വി.ഉപേന്ദ്രന്, നഗരസഭ വൈസ് ചെയര്മാന് പി.പി.മുഹമ്മദ്റാഫി, സ്ഥിരം സമിതി അധ്യക്ഷരായ കെ.പി.രവീന്ദ്രന്, വി.ഗൗരി, മുന്‍ചെയര്‍മാന്‍ പ്രൊഫ.കെ.പി.ജയരാജന്, കൗണ്‍സിലര്‍മാരായ ഷംസുദ്ദീന് അറിഞ്ചിറ, റഫീഖ് കോട്ടപ്പുറം, കെ.വി.ദാമോദരന്‍, പി. രാമചന്ദ്രന്, പി.വിജയകുമാര്‍, അഡ്വക്കറ്റ് നസീര്‍, പുഴക്കര റസാക്ക്, കൈപ്രത്ത് കൃഷ്ണന് നമ്പ്യാര്‍, പി.യു.വിജയകുമാര്‍, സുരേഷ് പുതിയടത്ത്, ഷൗക്കത്തലി എന്നിവര്‍ സംസാരിച്ചു. നഗരസഭ സെക്രട്ടറി കെ.മനോജ് കുമാര്‍ നന്ദി പറഞ്ഞു. എം.എല്‍. എ യുടെ 2019 – 20 ലെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 99 ലക്ഷത്തിന് പുറമെ എം.എല്‍.എ. എസ്.ഡി.എഫ് പ്രകാരം വൈദ്യുതീകരണത്തിനായി അനുവദിച്ച 10 ലക്ഷവും, ഫര്‍ണിച്ചര്‍, ശബ്ദ സംവിധാനം എന്നിവയ്ക്കായി നഗരസഭ വകയിരുത്തിയ 10 ലക്ഷവും ചേര്‍ത്ത് ആകെ 1.19 കോടി രൂപ ചെലവഴിച്ചാണ് കോണ്‍ഫറന്‍സ് ഹാള്‍ നിര്‍മ്മിച്ചത്.