ജനകീയാസൂത്രണം കാല് നൂറ്റാണ്ടു പിന്നിടുമ്പോള്‍ ; വിലയിരുത്തി യുവസഭ
കാസര്‍കോട്: എന്റെ കേരളം പ്രദര്‍ശന വിപണന നഗരി വേദിയില്‍ ജനകീയാസൂത്രണം കാല് നൂറ്റാണ്ടു പിന്നിടുമ്പോള്‍ എന്ന വിഷയത്തെ വിലയിരുത്തി യുവസഭ. ഒരുപാട് കഴിവുകളുള്ള പുതിയ തലമുറയാണ് വളര്‍ന്ന് വരുന്നതെന്നും സമസ്ത മേഖലകളിലും ചെറുപ്പക്കാരെ അകര്ഷിക്കാന് കഴിയണമെന്നും യുവസഭ അഭിപ്രായപ്പെട്ടു. തൊഴില്‍ അന്വേഷകരായ യുവാക്കള്‍ എന്നതിന് മാറ്റമുണ്ടാകണമെന്നും തൊഴില്‍ദായകരാക്കി അവരെ മാറ്റണമെന്നും യുവസഭ ചുണ്ടിക്കാട്ടി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.വി.സുജാത അധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി സര്‍ക്കാര്‍ നോമിനി അഡ്വ.സി.രാമചന്ദ്രന് മുഖ്യ പ്രഭാഷണം നടത്തി. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന് മണിയറ, ജില്ലാ ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ നിനോജ് മേപ്പടിയത്ത്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ശ്രീലത, പുല്ലൂര്‍ പെരിയ പഞ്ചായത്തംഗം ആര്.രതീഷ്, ബേഡകം പഞ്ചായത്ത് പ്രസിഡന്റ് എം.ധന്യ എന്നിവര്‍ സംസാരിച്ചു. എല്‍.എസ്.ജി.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി.ഹരിദാസ് സ്വാഗതവും നവകേരളം മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ കെ.ബാലകൃഷ്ണന് നന്ദിയും പറഞ്ഞു. ജനകീയാസൂത്രണം ജില്ലാ ഫെസിലറ്റേറ്റര് അജയന് പനയാല്‍ മോഡറേറ്ററായി.