തെക്കേക്കുന്ന് രക്തേശ്വരി ദേവസ്ഥാന കളിയാട്ട മഹോത്സവം 13 – 14 ന് നടക്കും
കാസര്‍കോട് : തെക്കേക്കുന്ന് രക്തേശ്വരി ദേവസ്ഥാന കളിയാട്ട മഹോത്സവം 13, 14 തീയതികളില്‍ ആഘോഷിക്കും. 13ന് രാവിലെ 11ന് അരിത്രാവല്‍, വൈകുന്നേരം 6.30ന് ക്ഷേത്ര ഭജന സമിതിയുടെ ഭജന, 7. 30ന് പള്ളിക്കര തെക്കേകുന്ന് പ്രാദേശിക സമിതിയുടെ കീഴിലുള്ള ഗുരു വാദ്യ സംഘത്തിന്റെ ഇരുപതാം വാഷിക ആഘോഷത്തിന്റെ ഭാഗമായി, പരിശീലനം നല്കിയ കുട്ടികളുടെ ചെണ്ടമേള അരങ്ങേറ്റം, എട്ടു മണിക്ക് മാതൃ സമിതിയുടെയും കുട്ടികളുടെയും കൈകൊട്ടിക്കളി. 8.30ന് തെയ്യം തിടങ്ങലും കുളിച്ചുതോറ്റവും .14-ന് രാവിലെ 10 ന് രക്തേശ്വരിയമ്മയുടെ പുറപ്പാട്. ഉച്ചയ്ക്ക് രണ്ടു മണിക്ക് ഗുളികന് തെയ്യത്തിന്റെ പുറപ്പാട്. തുടര്‍ന്ന് സമാപനം.