വന്ദേ ഭാരത് എക്സ്പ്രസിന് വീണ്ടും കല്ലേറ്; ഇത്തവണ കണ്ണൂരില്‍ വെച്ച്
കണ്ണൂര്‍: വന്ദേഭാരത് എക്സ്പ്രസിന് നേരെ വീണ്ടും കല്ലേറ്. കണ്ണൂര്‍ വളപട്ടണത്ത് വെച്ചാണ് കല്ലേറുണ്ടായത്. വന്ദേ ഭാരതിന്റെ ജനല്‍ചില്ലിന് താഴെയാണ് ഇത്തവണ കല്ല് വന്നുപതിച്ചത്. ആര്.പി.എഫും പോലീസും പരിശോധന നടത്തി. കാസര്‍കോട്ടു നിന്ന് തിരുവനന്തപുരത്തേക്കുള്ള സര്‍വീസിനിടെയാണ് കല്ലേറുണ്ടായത്