മരണ കുരുക്കായി ഊഞ്ഞാല്… കളിക്കുന്നതിനിടയില്‍ കയര്‍ കഴുത്തില്‍ കുടുങ്ങി വിദ്യാര്‍ത്ഥി മരിച്ചു
കാസര്‍കോട്: കളിക്കുന്നതിനിടയില്‍ ഊഞ്ഞാല് കയര്‍ കഴുത്തില്‍ കുടുങ്ങി വിദ്യാര്‍ത്ഥി മരിച്ചു. കാസര്‍കോട് വെള്ളരിക്കുണ്ട് കമ്പല്ലൂരിലെ സുധീഷിന്റെയും സുനിതയുടെയും മകന് സാരംഗ് ആണ് മരിച്ചത്. ഒമ്പത് വയസായിരുന്നു. വീട്ടുമുറ്റത്തെ ഊഞ്ഞാലില്‍ കളിച്ച് കൊണ്ടിരിക്കവേ അബദ്ധത്തില്‍ കയര്‍ കഴുത്തില്‍ കുടുങ്ങുകയായിരുന്നു. കമ്പല്ലൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് സാരംഗ്.