ചിത്രശില്പശാലയും ജില്ലാ തല ചിത്രരചന മത്സരവും മെയ് 20 – 21 ന് നടക്കും
കാസര്‍കോട് : അംബിക ലൈബ്രറിയും അംബിക കലാകേന്ദ്രവും സംയുക്തമായി ചേര്‍ന്ന് ചിത്രശില്പശാലയും ജില്ലാതല ചിത്രരചനാമത്സരവും നടത്തുവാന്‍ സംയുക്ത യോഗം തീരുമാനിച്ചു. പി.വി. രാജേന്ദ്രന് അധ്യക്ഷനായി. ജയദേവന് നീലേശ്വരം, പള്ളം നാരായണന്, ബി. അരവിന്ദാക്ഷന്, പാലക്കുന്നില്‍ കുട്ടി, പി. പി. മോഹനന്, കെ. വി. ശാരദ എന്നിവര്‍ പ്രസംഗിച്ചു.
20, 21 തീയതികളില്‍ പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്കൂളിലായിരിക്കും ഇവ നടത്തുക.
കുട്ടികള്‍ക്ക് ശാസ്ത്രീയമായി ചിത്ര,ശില്പ, കരകൗശല പരിശീലനം നേടുന്നതിനുള്ള അവസരം ഇവിടെ ഒരുക്കും. 20 ന് രാവിലെ 10നാണ് ഉദ്ഘാടനം. തുടര്‍ന്ന് ശില്പനിര്മാണത്തില് (ഡെമോണ്സ്ട്രേഷന്) ചിത്രന് കുഞ്ഞിമംഗലവും, രണ്ടു മണിക്ക് ചിത്രകലാ പരിശീലനത്തില്‍ (വാട്ടര്‍ കളര്‍ ആന്‍ഡ് ഇല്യുസ്ട്രേഷന്) അജയന് പട്ടേനയും തുടര്‍ന്ന് ഹാന്റി ക്രാഫ്റ്റ് പരിശീലനത്തില്‍ പ്രിയ പാക്കവും ക്ലാസെടുക്കും.
21ന് രാവിലെ 9. 30 മുതല്‍ 12 വരെയാണ് ജില്ലാതല ചിത്രരചന മത്സരം.എല്‍പി, യുപി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി, പൊതു വിഭാഗങ്ങളിലായിരിക്കും മത്സരം. ഉച്ചയ്ക്ക് 2 മുതല്‍ 3 വരെ ഫ്രീഹാന്‍ഡ് ഡ്രോയിങ് ആന്‍ഡ് കാര്‍ട്ടൂണ്‍ വിഷയത്തില്‍ ജയദേവന് നീലേശ്വരം ക്ലാസെടുക്കും. തുടര്‍ന്ന്
സമാപന പരിപാടിയും സമ്മാനദാനവും. 17 നകം പേര് നല്‍കണം. ഫോണ്‍ : 9846614090.