കേരള സ്റ്റോറി സംസ്ഥാനത്ത് പ്രദര്‍ശിപ്പിക്കില്ല, സിപിഎമ്മും കേരള സര്‍ക്കാരും ബി ജെ പിക്കൊപ്പം…! മമത ബാനര്‍ജി
കൊല്‍ക്കത്ത: വിവാദ ബോളിവുഡ് ചിത്രം ദ കേരള സ്റ്റോറി ബംഗാളില്‍ പ്രദര്‍ശിപ്പിക്കില്ല. സംസ്ഥാനത്ത് കേരള സ്റ്റോറിയുടെ പ്രദര്‍ശനം വിലക്കിയതായി ബംഗാള്‍ സര്‍ക്കാര്‍ അറിയിച്ചു. മുഖ്യമന്ത്രി മമത ബാനര്‍ജി തന്നെയാണ് തീരുമാനം അറിയിച്ചത്. കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, സി പി എമ്മിനെയും കേരള സര്‍ക്കാരിനെയും വിമര്‍ശിക്കുകയും ചെയ്തു. ബി ജെ പിയെ വിമര്‍ശിക്കേണ്ട സി പി എമ്മും കേരള സര്‍ക്കാരും അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുകയാണ് എന്നാണ് ബംഗാള്‍ മുഖ്യമന്ത്രിയുടെ വിമര്‍ശനം. കശ്മീര്‍ ഫയല്‍സ് പോലെ ബംഗാളിനെ കുറിച്ചും സിനിമയ്ക്ക് ഒരുങ്ങുന്നു എന്നും മമതാ ബാനര്‍ജി പറഞ്ഞു.