ബംഗാട് വയനാട്ടുകുലവന്‍ തെയ്യംകെട്ടിന്റെ ‘ചൂട്ടൊപ്പിച്ച മംഗലവും’ കമ്മിറ്റി പിരിച്ചു വിടലും നടന്നു
കാസര്‍കോട്; ബംഗാട് തറവാടു താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് നടന്ന തെയ്യംകെട്ടുത്സവത്തോടനുബന്ധിച്ച അവസാന ചടങ്ങായ ‘ചൂട്ടൊപ്പിച്ച മംഗലം’ നടന്നു. ചൂട്ടൊപ്പിച്ച നാരായണന് പെരിയാട്ടടുക്കത്തെ പടിഞ്ഞാറ്റയില്‍ അരിയിട്ട് ആദരിച്ചു. തെയ്യംകെട്ടിന്റെ ചെലവ് കണക്കുകള്‍ മഹാസഭയെ ബോധ്യപ്പെടുത്തിയശേഷം ആഘോഷ കമ്മിറ്റി പിരിച്ചു വിട്ടതായി ചെയര്മാന് അറിയിച്ചു . തിങ്കളാഴ്ച്ച രാവിലെ പെരിയ രാഘവന് ജ്യോല്‍സ്യരുടെ രാശിചിന്തയ്ക്ക് ശേഷം നടന്ന യോഗത്തില്‍ ചെയര്മാന് വാസുദേവ ബട്ടത്തൂര്‍ അധ്യക്ഷനായി. കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന് ആയത്താര്‍, വര്‍ക്കിംഗ് ചെയര്മാന് പി. കെ. രാജേന്ദ്രനാഥ്, ട്രഷറര്‍ ബി.ആര്.സുരേന്ദ്ര, പാലക്കുന്ന് കഴകം ഭരണ സമിതി പ്രസിഡന്റ് ഉദയമംഗലം സുകുമാരന്‍, ജനറല്‍ സെക്രട്ടറി പി. പി. ചന്ദ്രശേഖരന്, ബാലകൃഷ്ണന് കരിമ്പാലക്കാല്‍, ബി. കൃഷ്ണന്, പൊയിനാച്ചി-കൂട്ടപ്പുന പ്രാദേശിക സമിതി പ്രസിഡന്റ് നാരായണന് പാടി,സെക്രട്ടറി എം. രമേശന്, മിനി കരുണാകരന് എന്നിവര്‍ പ്രസംഗിച്ചു.