എന്റെ കേരളം പ്രദര്‍ശന വിപണന മേള നാളെ സമാപിക്കും
കാസര്‍കോട്: താനൂര്‍ ബോട്ട് അപകടത്തില്‍ മരണപ്പെട്ടവര്‍ക്കുള്ള ആദരസൂചകമായി സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചതിനാല്‍ തിങ്കളാഴ്ച്ച ഇന്ന് എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമായി നടത്താനിരുന്ന എല്ലാ പരിപാടികളും റദ്ദാക്കിയിരുന്നു. മേള നാളെ (മെയ് 9)ന് സമാപിക്കും. രാവിലെ 11ന് യുവസഭ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും. ഡോ.വി.പി.പി.മുസ്തഫ മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് 4ന് സമാപന സമ്മേളനം സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6ന് പ്രശസ്ത ചലച്ചിത്ര നടന് സന്തോഷ് കീഴാറ്റൂരിന്റെ ഏകപാത്ര നാടകം പെണ്നടന്, രാത്രി 8.15ന് ജാസി ഗിഫ്റ്റ് നൈറ്റ് അരങ്ങേറും.