അറ്റ്ലസ് സ്റ്റാർ ആലംപാടിക്ക് പുതിയ നേതൃത്വം: അലി പ്ലാസ പ്രസിഡന്റ് ജാഫർ കേറ്റത്തിൽ സെക്രട്ടറി
ആലംപാടി : കലാ കായിക സാംസ്കാരിക രംഗത്ത് ജില്ലയിലെ നിറസാനിധ്യമായി, നെഹ്റു യുവ കേന്ദ്രക്ക് കീഴിൽ പ്രവർത്തിക്കുന്ന അറ്റ്ലസ് സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ജനറൽ ബോഡിയും പുതിയ ഭാരവാഹികളുടെ തെരെഞ്ഞെടുപ്പും ക്ലബ് ഓഫീസിൽ വെച്ച് നടന്നു നടന്നു ഇർഫാൻ ഉമ്മെറിൻറെ അധ്യക്ഷതയിൽ അഷ്റഫ് നാൽത്തടുക്ക ഉത്ഘാടനം ചെയ്തു.ഇച്ചു കറാമ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. പുതിയ കമ്മിറ്റി ഭാരവാഹികളായി അലി പ്ലാസ പ്രസിഡന്റ് ജാഫർ കേറ്റത്തിൽ ജനറൽ സെക്രട്ടറി അബുബക്കർ ദിൽഷാദ് (ട്രഷറർ) , ആസിഫ് പ്ലാസ, ഫൈസൽ എർമാളം (വൈസ് പ്രസിഡന്റ്) അഫ്സൽ, റഷീദ് പ്ലാസ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. റഫീഖ് പ്ലാസ സ്വാഗതവും ജാഫർ കേറ്റത്തിൽ നന്ദിയും പറഞ്ഞു.