ഒന്നാം സ്ഥാനത്ത് രണ്ട് ദിവസം മാത്രം, പാകിസ്ഥാന് ഏകദിനത്തിലെ ഒന്നാം റാങ്ക് നഷ്ടമായി
ദുബായ്: ഏകദിന റാങ്കിങ്ങില്‍ പാകിസ്താന് തിരിച്ചടി. ചരിത്രത്തിലാദ്യമായി രണ്ട് ദിവസം മുന്‍പ് ഒന്നാം റാങ്കിലെത്തിയ പാകിസ്താന് ക്രിക്കറ്റ് ടീം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഒന്നാം റാങ്കില്‍ വെറും രണ്ട് ദിവസം മാത്രമാണ് പാകിസ്താന് നിലയുറപ്പിക്കാനായത്.
ന്യൂസീലന്‍ഡിനെതിരായ അഞ്ചാം ഏകദിനത്തില്‍ പരാജയപ്പെട്ടതോടെയാണ് പാകിസ്താന് ഒന്നാം റാങ്ക് നഷ്ടമായത്. പാകിസ്താനെ മറികടന്ന് ഓസ്ട്രേലിയ ഒന്നാം റാങ്ക് തിരിച്ചുപിടിച്ചു. ഇന്ത്യ രണ്ടാമതെത്തി.
അഞ്ചാം ഏകദിനത്തില്‍ പാകിസ്താന് 47 റണ്‍സിനാണ് പരാജയപ്പെട്ടത്. ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 300 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്താന് 46.1 ഓവറില്‍ 252 റണ്‍സിന് ഓള്‍ഔട്ടായി. തോറ്റെങ്കിലും അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര പാകിസ്താന് 4-1 ന് സ്വന്തമാക്കി.