‘ഇതുപോലൊരു ദുരന്തം’; ഓണ്‍ലൈന്‍ ചലഞ്ചില്‍ പങ്കെടുത്ത് യുവാവിന് കിട്ടിയത് എട്ടിന്റെ പണി
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഓരോ ദിവസവും നിരവധി വിഡിയോകൾ പോസ്റ്റ് ചെയ്യപ്പെടാറുണ്ട്. അതില്‍ തന്നെ ഏറെ ആളുകളെ ആകര്‍ഷിക്കുന്ന ഒന്നാണ് ഓൺലൈൻ ചലഞ്ച് വീഡിയോകൾ. രസകരമായ ചലഞ്ച് വീഡിയോകൾ മുതൽ ഏറെ അപകടകരങ്ങളായ ചലഞ്ചുകളും ഇതിൽ ഉൾപ്പെടുന്നു. ചലഞ്ച് വീഡിയോകൾ അനുകരിക്കുന്നതിനിടയിൽ ആളുകൾക്ക് ജീവൻ വരെ നഷ്ടമായ നിരവധി സംഭവങ്ങൾ ഇതിനകം പല രാജ്യങ്ങളില്‍ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ കഴിഞ്ഞ ദിവസം ഒരു ഓൺലൈൻ ചലഞ്ച് ഏറ്റെടുത്ത് അനുകരിച്ച വ്യക്തിക്ക് കിട്ടിയത് എട്ടിന്റെ പണിയാണ്. ബാത്ത് ടബ്ബിൽ അബ്സോർബന്റ് ബോളുകൾ നിറയ്ക്കുന്ന ഒരു ചലഞ്ചാണ് ഇയാൾ അനുകരിക്കാൻ ശ്രമിച്ചത്. സംഭവം പൂർണ പരാജയമായിയെന്ന് മാത്രമല്ല ഇയാൾ താമസിച്ചിരുന്ന കെട്ടിടത്തിലെ പ്ലബിംഗ് സംവിധാനം മുഴുവനായി തകരാറിലാകുകയും ചെയ്തു.
ഫ്രാൻസിൽ നിന്നുള്ള ഒരു യുവാവാണ് ഇത്തരത്തിൽ പുലിവാല് പിടിച്ചത്. വെള്ളത്തിലിട്ടാല്‍, ആ വെള്ളം വലിച്ചെടുത്ത് വികസിക്കുകയും അവയുടെ സാധാരണ വലുപ്പത്തിനെക്കാക്കാൾ പലമടങ്ങ് വലിപ്പം വെക്കാന്‍ കഴികയും ചെയ്യും എന്നതാണ് അബ്സോർബന്റ് ബോളുകളുടെ പ്രത്യേകത. ഇവ ഉപയോഗിച്ചുള്ള നിരവധി രസകരമായ വീഡിയോകൾ ഇന്റർനെറ്റിൽ ലഭ്യമാണ്. അത്തരത്തിൽ രസകരമായ ഒരു അനുഭവമായിരുന്നു ഈ ചെറുപ്പകാരനും പ്രതീക്ഷിച്ചിരുന്നത്. പക്ഷേ, മുഴുവൻ അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെയും പ്ലംബിംഗ് സംവിധാനത്തെ ബോളുകൾ അടച്ചു. ഇതോടെ ചലഞ്ച് വലിയൊരു ദുരന്തമായി മാറി.