ദക്ഷിണ കന്നഡയിലെ എട്ട് സീറ്റും കോൺഗ്രസ് തൂത്തുവാരും – എകെഎം അഷ്റഫ്
ബണ്ട്വാൾ: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനൽ എന്ന് വിശേഷിപ്പിക്കാവുന്ന കർണാടക നിയമസഭാ തെരെഞ്ഞെടുപ്പ് മതേതര ചേരിയും വർഗ്ഗീയ ഫാസിസ്റ്റ് ചേരിയും തമ്മിലുള്ള നേരിട്ട ഏറ്റുമുട്ടലാണെന്നും ദക്ഷിണ കന്നഡ ജില്ലയിലെ എട്ട് സീറ്റിലും മതേതര മുന്നണിയായ കോൺഗ്രസിന്റെ സ്ഥാനാർത്ഥികൾ വിജയിക്കുമെന്നും ബണ്ട്വാൾ നിയോജക മണ്ഡലത്തിൽ പതിറ്റാണ്ടുകളായി നിയമസഭാഅംഗവും മന്ത്രിയുമൊക്കെയായിരുന്ന ബി.രാമനാഥ റൈ ചരിത്ര ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും എകെഎം.അഷ്റഫ് എംഎൽഎ പറഞ്ഞു. കന്യാന ടൗണിൽ ബി.രാമനാഥ റൈയുടെ തെരെഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചന്ദ്രമോഹൻ, എംഎസ് മുഹമ്മദ്,ശശിധർ ഹെഗ്ഡെ, എകെ ആരിഫ്, സെഡ് എ കയ്യാർ തുടങ്ങിയവർ യോഗത്തിൽ പ്രസംഗിച്ചു.