ഈശ്വര പ്രാര്‍ത്ഥന ഇനി വേണ്ട..! പൊതുചടങ്ങില്‍ ഈശ്വര പ്രാര്‍ത്ഥന ഒഴിവാക്കണം-പി.വി അന്‍വര്‍
മലപ്പുറം: പൊതുചടങ്ങുകളില്‍ ഈശ്വര പ്രാര്‍ത്ഥന ഒഴിവാക്കണമെന്ന് പി.വി അന്‍വര്‍ എം.എല്‍.എ. മഞ്ചേരിയില്‍ പട്ടയമേളയില്‍ പ്രസംഗിക്കുകയായിരുന്നു അന്‍വര്‍. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നയപരമായ തീരുമാനമെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മന്ത്രിമാരായ കെ. രാജന്, വി. അബ്ദുറഹ്മാന് എന്നിവരെ വേദിയിലിരുത്തിയായിരുന്നു അഭിപ്രായപ്രകടനം. ദൈവവിശ്വാസം ഓരോരുത്തരുടെയും മനസ്സിലാണ്. ഈശ്വര വിശ്വാസികളും അല്ലാത്തവരും ഈ ചടങ്ങിലുണ്ട്. പ്രാര്‍ത്ഥനാ സമയത്ത് കാലിനു സുഖമില്ലാത്ത ഒരാള്‍ എഴുന്നേറ്റുനില്ക്കാന് ബുദ്ധിമുട്ടിയപ്പോള്‍ മറ്റൊരാളെ പിടിച്ചാണ് നിന്നതെന്ന് അദ്ദേഹം പി.വി അന്‍വര്‍ ചൂണ്ടിക്കാട്ടി. പ്രാര്‍ഥനപോലുള്ള ഇത്തരം അനാവശ്യ ചടങ്ങുകള്‍ ഒഴിവാക്കിക്കൂടേയെന്ന് എം.എല്‍.എ ചോദിച്ചു. നിയമസഭയില്‍ ഇക്കാര്യം ഉന്നയിക്കുമെന്നും അദ്ദേഹം അറിയിച്ചു. മഞ്ചേരിയില്‍ നടന്ന ചടങ്ങില്‍ റവന്യൂ ജീവനക്കാരനാണ് പ്രാര്‍ത്ഥനാഗീതം ആലപിച്ചത്. മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ മന്ത്രി കെ. രാജന് ദീപം തെളിച്ചാണ് പട്ടയമേള ഉദ്ഘാടനം ചെയ്തത്.