തൃപ്പുത്തരിയ്ക്കും തിരുനിറയ്ക്കും ഉദയമംഗലത്ത് നാട്ടിനടില് നടന്നു
ഉദുമ: ഉദയമംഗലം മഹാവിഷ്ണു ക്ഷേത്രത്തില്‍ തൃപ്പുത്തരിയ്ക്കും തിരുനിറയ്ക്കും വേണ്ടിയുള്ള നാട്ടി നടില്‍ നടന്നു.ചെരിപ്പാടി ദേവസ്വം വയലില്‍ ക്ഷേത്ര പ്രസിഡന്റ് ഉദയമംഗലം ബാലകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു നാട്ടി നടില്‍.കെ. വി കുഞ്ഞിരാമന്, പി പി കൃഷ്ണന് , പി ആര്. ചന്ദ്രന് , ബാലന്കാവുങ്കല്, കണ്ണന് ചട്ടഞ്ചാല്‍,ഹരിദാസന്, ബാലന് പന്തല്‍, എ. രവീന്ദ്രന്, പി. വി. കുമാരന് തുടങ്ങിയവര്‍ പങ്കെടുത്തു.