അംബിക കോളേജ് നാല്പതാം വാര്‍ഷികം :പൂര്‍വ വിദ്യാര്‍ത്ഥി, അധ്യാപക സംഗമം 7ന്,
വിളംബര ഘോഷയാത്ര നടത്തി
പാലക്കുന്ന് : അംബിക ആര്‍ട്സ് കോളേജ് നാല്പതാം വാര്ഷികോത്സത്തിന്റെ ഭാഗമായി പൂര്‍വ വിദ്യാര്‍ഥി, അദ്ധ്യാപക കുടുംബ സംഗമത്തിന്റെ ഭാഗമായി പള്ളത്ത് നിന്ന് പാലക്കുന്നിലേക്ക് വിളംബര ഘോഷയാത്ര നടത്തി. സി. എച്ച്. കുഞ്ഞമ്പു എം. എല്‍. എ ഫ്ലാഗ് ഓഫ് ചെയ്തു. വിദ്യാഭ്യാസ സമിതി പ്രസിഡന്റ് പി. വി. രാജേന്ദ്രന് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ വി. പ്രേമലത, വിപിന്‍ലാല്‍, ബാബു ഹരിദാസ്, അജിത് സി. കളനാട്, കെ. കസ്തൂരി, സതി മാവുങ്കാല്‍, ബഷീര്‍ പാക്യാര, എന്‍. കെ. പ്രീതി, ഗംഗാധരന് മലാംകുന്ന് എന്നിവര്‍ പ്രസംഗിച്ചു.ഞായറാഴ്ച്ച 11ന് അംബിക ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ നടക്കുന്ന മെഗാ കുടുംബ സംഗമം മുന്‍ പ്രിന്‍സിപ്പല്‍ സി. സുബ്രായയും അധ്യാപകരും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും. കോളേജിലെ പ്രഥമ ബാച്ച് മുതല്‍ ഇപ്പോള്‍ പഠനം പൂര്‍ത്തിയായവരും സ്കൂളില്‍ നിന്ന് ഇതുവരെ വിരമിച്ച അധ്യാപകരും കുടുംബാംഗങ്ങളും പങ്കെടുക്കും. വിവിധ കലാ പരിപാടികളും ഉണ്ടായിരിക്കും.