നമ്പർ പ്ലേറ്റ് ഇല്ലാത്ത ഇരുചക്ര വാഹനത്തിൽ സ്വർണമാല പൊട്ടിച്ചെടുത്ത് കടന്നുകളയുന്ന മോഷ്ടാവിനെ തിരിച്ചറിഞ്ഞെന്ന് സൂചന; ചൗക്കിയിലും സമാന സംഘം വിലസുന്നു .
മേൽപറമ്പ്: നമ്പർ പ്ലേറ്റ് ഇല്ലാത്ത ഇരുചക്ര വാഹനത്തിൽ ഹെൽമറ്റ് ധരിച്ച് വന്ന് ഒറ്റയ്ക്ക് കാണുന്ന സ്ത്രീകളുടെ സ്വർണമാല പൊട്ടിച്ചെടുത്ത് കടന്നുകളയുന്ന മോഷ്ടാവിനെ തിരിച്ചറിഞ്ഞതായി സൂചന . മേൽപറമ്പ് പൊലീസ്സ്റ്റേഷൻ പരിധിയിൽ ഇതുസംബന്ധിച്ച് ഇതുമായി ബന്ധപ്പെട്ട പരാതികൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. വാഹനത്തിന് നമ്പർ ഇല്ലാത്തതും ഹെൽമറ്റ് ധരിക്കുന്നത് മൂലം മുഖം തിരിച്ചറിയാനാവാത്തതും പൊലീസിന് ആദ്യഘട്ടത്തിൽ വെല്ലുവിളി ഉയർത്തിയിരുന്നു .
സിസിടിവി ദൃശ്യങ്ങളിൽ നിന്നുള്ള മോഷ്ടാവിന്റേതെന്ന് കരുതുന്ന ചിത്രങ്ങൾ പുറത്തുവിട്ട് പൊലീസ് നേരത്തെ പൊതുജനങ്ങളുടെ സഹായം തേടിയിരുന്നു . ജൂപിറ്റർ സ്കൂടർ ആണ് ഇയാൾ ഓടിച്ചിരുന്നത്.
ഇയാൾ ഒറ്റയ്ക്കെത്തി മോഷണം നടത്തുന്നതായാണ് പതിവ് . സിസിടിവി ദൃശ്യങ്ങളിലും ഇക്കാര്യം വ്യക്തമാണ്. ബേഡകം, ബേക്കൽ, വിദ്യാനഗർ കാസർഗോഡ് പൊലീസ് സ്റ്റേഷനുകളിലും സമാനമായ രീതിയിലുള്ള മാല മോഷണം റിപോർട് ചെയ്തിട്ടുണ്ട്. കാസർഗോഡ് ചൗക്കി പ്രദേശത്ത് സമാന രീതിയിൽ നമ്പർ പ്ലേറ്റ് ഇല്ലാത്ത സ്കൂട്ടറിൽ കറങ്ങുന്ന മറ്റാരു സംഘത്തെ കുറിച്ച് നാട്ടുകാർ പോലീസിനെ വിവരമറിയിച്ചിട്ടുണ്ട് . നമ്പർ പ്ലേറ്റ് ഇല്ലാത്ത വാഹനങ്ങൾ റോഡിൽ ഇറക്കരുത് എന്നാണ് നിയമം .ഇത്തരക്കാരെ തടഞ്ഞു നിർത്തി പൊലീസിന് കൈമാറാൻ ജനങ്ങൾക്ക് നിയമ പരമായ അധികാരം ഉള്ളതാണ് . സ്വർണാഭരണങ്ങൾ ധരിച്ച് പുറത്തിറങ്ങുന്ന സ്ത്രീകൾ ജാഗ്രത പുലർത്തണമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.