ഗൂഗിൾ പേ വഴി പണം ഇടപാട് വൈകി; ഏറ്റുമുട്ടിയ രണ്ടുപേർക്കെതിരെ കേസെടുത്ത് ബേക്കൽ പോലീസ്
ബേക്കൽ:ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിനു ശേഷം ഗൂഗിൾ പേ വഴി പണം അയക്കാൻ വൈകിയതിനെ ചൊല്ലി ഹോട്ടലിൽ സംഘർഷം. കഴിഞ്ഞ ദിവസം രാത്രി 11 മണിക്കാണ് സംഭവം
സംഘർഷത്തിനിടയിൽ തച്ചങ്ങാട് സ്വദേശിയെ താക്കോൽ കൊണ്ട് കുത്തി പരിക്കേൽപ്പിച്ചു.സംഭവവുമായി ബന്ധപ്പെട്ട് തച്ചങ്ങാട് എം.എം ഹൗസിലെ അബ്ദുൽ ജംഷീറി (29) ന്റെ പരാതിയിൽ കോട്ടിക്കുളം യജമാനൻ നഗറിലെ സീ പാർക്ക് ഹോട്ടൽ ഉടമ റഷീദ് ഉൾപ്പെടെ രണ്ടുപേർക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു .തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുകയും തെറിവിളിക്കുകയും ചെയ്തതിനുശേഷമാണ് ജംഷീറിന്റെ ഇടതു കൈപ്പത്തിയിൽ താക്കോൽ കൊണ്ട് കുത്തി പരിക്കേൽപ്പിച്ചത്.
സി പാർക്ക് ഹോട്ടൽ ഉടമ റഷീദിന്റെ പരാതിയിൽ കണ്ടാലറിയാവുന്ന മൗവ്വൽ സ്വദേശിക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചതിന്റെ പണം ചോദിച്ച വിരോധത്തിനാണ് മർദ്ദിച്ചതെന്ന് പരാതിയിലുണ്ട്.