കാഞ്ഞങ്ങാട്: ജില്ലാശുപത്രിയിലെ കൊറോണ വാര്‍ഡില്‍ പ്രവേശിപ്പിക്കപ്പെട്ട വനിതാ ഡോക്ടര്‍ ആശുപത്രിയില്‍ നിന്നും ഡിസ്റ്റാര്‍ജ് ചെയ്തു.പരിശോധനഫലം നെഗറ്റീവായതിനെ തുര്‍ന്നാണ് ഇവരെ ഡിസ്റ്റാര്‍ജ് ചെയ്തത്.വെസ്റ്റ്
എളേരി പഞ്ചായത്ത് സ്വദേശിനിയായ വനിതാ ഡോക്ടര്‍ ബാഗ്ലൂരുവിലെ ജോലിക്കിടെ ചൈനയില്‍ നിന്നും തിരിച്ചെത്തിയവരെ പരിശോധിച്ചിരുന്നു.നാട്ടില്‍ തിരിച്ചെത്തിയ വനിതാ ഡോക്ടറെ പനി ബാധിച്ചതിനെ തുടര്‍ന്നാണ് നീലേശ്വരം തേജ്വസിനി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്.തുടര്‍ന്ന് നീരീക്ഷണത്തിന്റെ ഭാഗമായി ഡോക്ടറെ ജില്ലാശുപത്രിയിലെ കൊറോണ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയായിരുന്നു.ഇവരുടെ ആന്തരിക ശ്രവങ്ങള്‍ പരിശോധിച്ചതിന്റെ ഫലം ശനിയാഴ്ച്ചയാണ് ലഭിച്ചത്. വനിതാ ഡോക്ടറെ ഡിസ്റ്റാര്‍ജ് ചെയ്തതോടെ ജില്ലാശുപത്രിയിലെ കൊറോണ വാര്‍ഡില്‍ പ്രവേശിപ്പിക്കപ്പെട്ട എണ്ണം രണ്ടായി ചുരുങ്ങി.ഏറ്റൊവുമൊടുവില്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട പിലിക്കോട് സ്വദേശിനിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പരിശോധനാഫലം ഇന്ന് ലഭിക്കും.ഏറ്റവും ആദ്യം പ്രവേശിപ്പിക്കപ്പെട്ട കുട്ടിയുടെ വിദ്യാര്‍ത്ഥിയുടെ നില തൃപ്തികരമാണ്. കൊറോണ ഭീതിയെ തുടര്‍ന്ന് അങ്കലാപ്പിലായ ജില്ലാശുപത്രിയില്‍ കാര്യങ്ങള്‍ സാധാരണ നിലയിലായിട്ടുണ്ട്.ഒപി വിഭാഗത്തില്‍ പരിശോധനക്കാരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.വാര്‍ഡുകളിലും രോഗികള്‍ എത്താന്‍ തുടങ്ങിയിട്ടുണ്ട്.ഇന്നലെ റവന്യൂമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തില്‍ സ്ഥിതിഗതികള്‍ വിലയിരിത്തിയിട്ടുണ്ട്.ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.