കാസർകോട്: കേരള ഹൈക്കോടതിയിലെ പ്രഗത്ഭ അഭിഭാഷകൻ അഡ്വ.പി.വി.കുഞ്ഞികൃഷ്ണനെ ഹൈക്കോടതി ജഡ്ജിയായി നിയമിച്ചുകൊണ്ട് ഉത്തരവായി. .പയ്യന്നൂർ കോറോം സ്വദേശിയാണ്.കമ്മ്യൂണിസ്റ് സഹയാത്രികനും പ്രശസ്ത സിനിമാ നടനുമായ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെയും പരേതയായ ലീലയുടെയും മകനാണ്.ദേവകി,ഭവദാസൻ ,യമുന എന്നിവർ സഹോദരങ്ങളാണ്. കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി സഹോദരീ ഭർത്താവാണ്.