സ്ത്രീകളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; കോഴിക്കോട് സ്വദേശി അറസ്റ്റില്‍
കോഴിക്കോട്: സ്ത്രീകളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍. കോഴിക്കോട് തിക്കോടി സ്വദേശി വിഷ്ണുസത്യനെയാണ് പയ്യോളി പൊലീസ് അറസ്റ്റ് ചെയ്തത്. നൂറിലേറെ സ്ത്രീകളുടെ ചിത്രങ്ങളാണ് പ്രതി നഗ്നചിത്രങ്ങള്‍ക്കൊപ്പം ചേര്‍ത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. അടുത്ത ബന്ധുക്കളുടെയടക്കം ഫോട്ടോകള്‍ ഇയാള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കൂട്ടത്തിലുണ്ട്.