കൊക്കാല്‍ നെല്ലിക്ക തറവാടില്‍
ശ്രീമദ് മഹാഭാഗവത സപ്താഹം യജ്ഞം 7 മുതല്‍ 14 വരെ
കാസര്‍കോട് : കൊക്കാല്‍ പരിയാരം നെല്ലിക്ക തറവാടില്‍ ശ്രീമദ് ഭഗവത സപ്താഹ യജ്ഞം 7 മുതല്‍ 14 വരെ നടക്കും. 7ന് രാവിലെ 5ന് ഗണപതിഹോമം. വൈകുന്നേരം 5ന് യജ്ഞാചാര്യന്‍ കരിവെള്ളുര്‍ മരങ്ങാട്ടില്ലത്ത് മുരളികൃഷ്ണന് നമ്പൂതിരിക്ക് വരവേല്‍പ്പ്.6ന് ഭദ്രദീപം കൊളുത്തല്‍. തുടര്‍ന്ന് ശ്രീമദ് ഭാഗവത മാഹാത്മ്യ പ്രഭാഷണം.8 മുതല്‍ 14 വരെ എല്ലാ ദിവസവും രാവിലെ 6ന് സമൂഹഹാര്ച്ച , വിഷ്ണു സഹസ്രനാമവും 6.30ന് ഭാഗവത പാരായണം നടക്കും. 12ന് വൈകുന്നേരം 6.30ന് തറവാട് മാതൃസമിതിയുടെ തിരുവാതിരക്കളി. 15ന് തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ പിണ്ഡ സമര്‍പ്പണം നടത്തും.