എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ഡി.പി.ആര് ശില്പശാല സംഘടിപ്പിച്ചു
കാസര്‍കോട് : സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് ആലാമിപ്പള്ളിയില്‍ വെച്ച് നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ഡി.പി.ആര് ( ഡിറ്റെയ്ല്‍ഡ് പ്രൊജക്റ്റ് റിപ്പോര്‍ട്ട് ) ശില്പശാല സംഘടിപ്പിച്ചു. ഡി.പി.ആര് ശില്പശാല കാസര്‍കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ കെ.സജിത് കുമാര്‍ ശില്പശാലയ്ക്ക് നേതൃത്വം നല്കി. കാസര്‍കോട് ജില്ലയില്‍ സംരംഭങ്ങള്‍ തുടങ്ങിയവര്‍ക്കും തുടങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും വേണ്ടിയാണ് ഡി.പി.ആര് ശില്പശാല സംഘടിപ്പിച്ചത്. സംരംഭകരുടെ ആശയം കടലാസിലാക്കി കൊടുക്കുക എന്നുള്ളതാണ് ഡി.പി.ആര് ചെയ്യുന്നവരുടെ കടമയെന്ന് ശില്പശാല ഓര്‍മ്മപ്പെടുത്തി. ഓരോ സംരംഭകര്‍ക്കും നേരിടേണ്ടിവരുന്ന എല്ലാ ചിലവുകളും ഡി.പി.ആറിലൂടെ വിശദീകരിച്ചുകൊടുക്കും. ‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേളയിലെ വ്യവസായ കേന്ദ്രത്തിന്റെ സ്റ്റാളില്‍ സൗജന്യമായി ഡി.പി.ആര് ചെയ്തുകൊടുക്കുന്നുണ്ട്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന് അധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായകേന്ദ്രം മാനേജര്‍ രേഖ സ്വാഗതവും ഹൊസ്ദുര്‍ഗ് താലൂക്ക് വ്യവസായകേന്ദ്രം മാനേജര്‍ കൃഷ്ണനുണ്ണി നന്ദിയും പറഞ്ഞു.