ആരോഗ്യവകുപ്പിന്റെ മിന്നല്‍ പരിശോധന; എറണാകുളത്ത് എട്ട് ഹോട്ടലുകള്‍ പൂട്ടി
കൊച്ചി: എറണാകുളം പിറവത്ത് ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. എട്ട് ഹോട്ടലുകള്‍ പൂട്ടിച്ചു. ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് ഹോട്ടലുകള്‍ പൂട്ടിയത്. പിറവം നഗരസഭയുടെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടിയത്. രാവിലെ തുടങ്ങിയ പരിശോധനയില്‍ 20 ഹോട്ടലുകളാണ് പരിശോധനാവിധേയമാക്കിയത്. ഇതില്‍ എട്ട് ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ഇറച്ചിയും എണ്ണയും പാകം ചെയ്ത ഭക്ഷണ സാധനങ്ങളും പിടിച്ചെടുത്തത്.
Updating…