ബ്രൗണ്‍ ഷുഗര്‍ വില്‍പ്പന; ആസാം സ്വദേശി അറസ്റ്റില്‍
മലപ്പുറം: വില്‍പ്പനക്കായി സൂക്ഷിച്ച ബ്രൗണ്‍ ഷുഗറുമായി ആസാം സ്വദേശി അറസ്റ്റില്‍. 7.5 ഗ്രാം ബ്രൗണ്‍ ഷുഗറുമായാണ് ആസാം നാഗണ്‍ സ്വദേശി സദ്ദാം ഹുസൈന് (30) യാണ് കുറ്റിപ്പുറം എക്സൈസിന്റെ പിടിയിലായത്. വളാഞ്ചേരി കാവുമ്പുറം അമ്പലപറമ്പ് വച്ചാണ് പ്രതിയെ കുറ്റിപ്പുറം എക്സൈസ് ഇന്‍സ്പെക്ടര്‍ സാദിഖും പാര്‍ട്ടിയും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. വളാഞ്ചേരി ഭാഗങ്ങളില്‍ ബ്രൗണ്‍ ഷുഗര്‍ വില്പന നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പ്രതി എക്സൈസ് നിരീക്ഷണത്തിലായിരുന്നു.പ്രിവന്റീവ് ഓഫീസര്‍ എസ് ജി സുനില്‍, സിവില്‍ എക്സൈസ് ഓഫീസര്‍ വിഷ്ണുദാസ്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ ഇന്ദുദാസ്, ഡ്രൈവര്‍ ഗണേശന് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.