ജീവിത ശൈലിയും ആരോഗ്യവും; ആരോഗ്യ വകുപ്പ് സെമിനാര്‍ സംഘടിപ്പിച്ചു
കാസര്‍കോട്: ജീവിത ശൈലീ രോഗങ്ങളെ ചെറുക്കാനായി നിത്യജീവിതത്തില്‍ പുലര്‍ത്തേണ്ട കരുതലുകളും പ്രതിരോധ മാര്‍ഗങ്ങളും ഏറെ വ്യത്യസ്തതയോടെ സദസ്സിലേക്ക് കൈമാറുകയായിരുന്നു ആരോഗ്യ വകുപ്പ്. എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ആരോഗ്യ വകുപ്പ് ജീവിത ശൈലിയും ആരോഗ്യവും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.വി.രാംദാസ് ഉദ്ഘാടനം ചെയ്തു. എണ്ണപ്പാറ എഫ്.എച്ച്.സിയിലെ അസിസ്റ്റന്റ് സര്ജന് ഡോ.പ്രസാദ് തോമസ് ക്ലാസ്സെടുത്തു. ഇന്ത്യയുടെ ഡയബറ്റിക് ക്യാപിറ്റല്‍ എന്നറിയപ്പെടുന്ന കേരളത്തില്‍ പ്രമേഹ രോഗം വര്‍ധിച്ചു വരുന്നതിനെ കുറിച്ചും പ്രത്യാഘാതങ്ങളും ഭക്ഷണ ക്രമങ്ങളെ കുറിച്ചും പ്രതിരോധ മാര്‍ഗങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്തായിരുന്നു സെമിനാറിന്റെ തുടക്കം. തുടര്‍ന്ന് നിശബ്ദ കൊലയാളി എന്നറിയപ്പെടുന്ന രക്തസമ്മര്‍ദ്ദം, അമിതവണ്ണം, ഫാറ്റിലിവര്‍ എന്നിവയുടെ കാരണങ്ങളും പ്രത്യാഘാതങ്ങളും ചര്‍ച്ച ചെയ്തു. നിത്യജീവിതത്തില്‍ വ്യായാമത്തിനുള്ള പ്രാധാന്യവും ആരോഗ്യം കാത്തുസൂക്ഷിക്കേണ്ട മാര്‍ഗങ്ങളും സെമിനാറില്‍ വിശദീകരിച്ചു. ജീവിതശൈലീ രോഗങ്ങളെ കുറിച്ച് പൊതുജനങ്ങള്‍ക്കുള്ള തെറ്റിദ്ധാരണകള്‍ തിരുത്തിക്കൊണ്ടായിരുന്നു സെമിനാര്‍ അവസാനിപ്പിച്ചത്. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.റിജിത്ത് കൃഷ്ണന്, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ.വി.സുരേശന്, ഇ- സഞ്ജീവനി നോഡല്‍ ഓഫീസര്‍ ഡോ.സച്ചിന്, ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍, ടെക്നിക്കല്‍ അസ്സിസ്റ്റന്റ് പി.കുഞ്ഞികൃഷ്ണന് നായര്‍ എന്നിവര്‍ സംസാരിച്ചു. സെമിനാറിന്റെ ഭാഗമായി സി.എച്ച്.സി ചെറുവത്തൂരിലെ ആരോഗ്യ പ്രവര്‍ത്തകര്‍ ആരോഗ്യ ഒപ്പന സംഘടിപ്പിച്ചു. കയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രം തയാറാക്കിയ ആരോഗ്യ ജാഗ്രതാ ബോധവത്കരണ വിഡിയോ ‘സ്വപ്നം’ കയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.രാജീവന്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആരോഗ്യം