ചെങ്കള ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് പി ബി അഹ്മദ് അന്തരിച്ചു
കാസർകോട്: ചെങ്കള ഗ്രാമപഞ്ചായത് മുൻ പ്രസിഡന്റ് പി ബി അഹ്മദ് അന്തരിച്ചു. 65 വയസ്സായിരുന്നു. മംഗ്ളൂറിലെ ആശുപത്രിയിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു അന്ത്യം. മഞ്ചേശ്വരം എംഎൽഎ ആയിരുന്ന പരേതനായ പിബി അബ്ദുർ റസാഖ് സഹോദരനാണ്. മുസ്ലിം ലീഗ് നേതാവായിരുന്ന പിബി അഹ്മദ് പിന്നീട് ഐഎൻഎൽ രൂപീകരിച്ചപ്പോൾ അതിന്റെ കാസർകോട്ടെ തലപ്പത്തെത്തി . പൗര പ്രമുഖനും ജീവകാരുണ്യ പ്രവർത്തകനുമായിരുന്നു .
ഐഎൻഎലിൽ ആയിരിക്കുമ്പോഴാണ് സി പി എം പിന്തുണയോടെ ചെങ്കള പഞ്ചായത് പ്രസിഡന്റായത്. ഐഎന്‍എല്‍ ജില്ലാ ട്രഷററായിരുന്നു. ബിസിനസ് രംഗത്ത് സജീവമായിരുന്ന പിബി അഹ്മദ് മുസ്ലിം ലീഗിലേക്ക് മടങ്ങിയിരുന്നുവെങ്കിലും പിന്നീട് രാഷ്ട്രീയ രംഗത്തു നിന്ന് പിൻവലിയുകയായിരുന്നു .