കൂട്ടുകാരന്റെ അമ്മയെ ബലാത്സംഗം ചെയ്ത കുറ്റവാളിക്ക് ഭാര്യാപിതാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം
കട്ടപ്പന: കൂട്ടുകാരന്റെ അമ്മയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്തതു ഉള്‍പ്പെടെ നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതിയായ പോത്തന് അഭിലാഷി (40, ആന അഭിലാഷ്)ന് ഭാര്യ പിതാവിനെ ക്രൂരമായി കുത്തി കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷ.
2013ലാണ് കേസിന് ആസ്പദമായ സംഭവം.
വളരെ ചെറുപ്പം മുതലേ മറ്റുള്ളവരെ ക്രൂരമായി പരിക്കേല്പ്പിക്കുന്ന സ്വഭാവക്കാരനാണ് പ്രതി. 2009ല്‍ സ്വന്തം കൂട്ടുകാരന്റെ മാതാവിനെ കൂട്ടുകാരന്റെ സഹായത്തോടെ കെട്ടിയിട്ട് അതിക്രൂരമായി ബലാത്സംഗം ചെയ്ത കേസിലും പ്രതിയാണ്. സ്ത്രീകളെയും അയല്‍വാസികളെയും യാതൊരു പ്രകോപനവും കൂടാതെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും ചെയ്തിട്ടുള്ള ഇയാള്‍, 2018ല്‍ സ്വന്തം മാതാവിന്റെ അനുജത്തിയെയും അവരുടെ മകളെയും യാതൊരു പ്രകോപനവും കൂടാതെ വെട്ടി പരിക്കേല്പിച്ചിരുന്നു.
2018ല്‍ കാപ്പ നിയമപ്രകാരം ജയില്‍ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ പ്രതി, അയല്‍വാസിയും വിഷം കഴിച്ചു മരണാസന്നനായി കിടന്ന സമയത്ത് ആശുപത്രിയില്‍ എത്തിച്ചു തന്റെ ജീവന് രക്ഷപ്പെടുത്തിയ ഓട്ടോറിക്ഷ ഡ്രൈവറായ ഷാജിയെ മാരകമായി വെട്ടി പരിക്കേല്‍പ്പിച്ചു. ആക്രമണത്തില്‍ ഒരു വശം തളര്‍ന്നു പോയ അയല്‍വാസി ഇപ്പോഴും കിടപ്പിലാണ്. ഇതിനു ശേഷം ഒളിവില്‍ ആയിരുന്ന പ്രതിയെ തമിഴ്നാട്ടിലെ പളനിയില്‍ നിന്നും ഒരു വര്‍ഷത്തിനുശേഷമാണ് പോലീസ് പിടികൂടിയത്. അതിനുശേഷം ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതി തന്റെ സഹോദരിയെവീട്ടില്‍ കയറി ആക്രമിച്ചു പരിക്കേല്‍പ്പിച്ചു.