കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു ഉണ്ണിത്താനെതിരെ തെരഞ്ഞെടുപ്പ്കമ്മീഷന് പരാതി
മംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നടത്തിയ പരാമാര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താനെതിരെ തെരഞ്ഞെടുപ്പ്കമ്മീഷന് പരാതി. ബിജെപി മുന്‍ സംസ്ഥാന വക്താവ് സന്ദീപ് വാര്യരാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.നമ്മളൊക്കെ ആർഎസ്എസ്സിനെ എതിർക്കുന്നവരാണെന്നും മുസ്ലീങ്ങൾ മുസ്ലീങ്ങൾക്കെതിരെ മത്സരിച്ച് ബിജെപിയെ വിജയിപ്പിക്കരുതെന്നുമാണ് ഉണ്ണിത്താന് വീഡിയോയില്‍ പറയുന്നത്.പുറമേക്ക് മതേതരത്വം പറയുന്ന കോൺഗ്രസ്സിന്റെ പച്ചയായ വർഗീയ പ്രചാരണമാണ് ഉണ്ണിത്താന്റെ വാക്കുകളിൽ വ്യക്തമാവുന്നതെന്ന് സന്ദീപ് വാര്യര്‍ കുറ്റപ്പെടുത്തി.