ആ വണ്ടി നിര്‍ത്തി തുറന്നിരുന്നെങ്കില്‍ മലയാളം ഇന്‍ഡസ്ട്രി അന്ന് തീരും; അമ്മയുടെ ഓഫീസില്‍ ലഹരി ഉപയോഗിക്കുന്ന താരങ്ങളുടെ ലിസ്റ്റുണ്ട്
സിനിമയില്‍ ലഹരി ഉപയോഗം വര്‍ധിച്ചു വരികയാണെന്നും ലഹരി ഉപയോഗിക്കുന്നവരുടെ കൃത്യമായ ലിസ്റ്റ് സിനിമാ സംഘടനകളുടേയും പൊലീസിന്റെയും പക്കലുണ്ടെന്ന് പറയുകയാണ് നടന് ബാബുരാജ്. സിനിമാ രംഗത്തു മാത്രമല്ല എവിടെയും ഇപ്പോള്‍ ലഹരി നിറയുകയാണെന്നും ബാബുരാജ് പറഞ്ഞു. ‘അമ്മയുടെ ഓഫീസില്‍ ലഹരി ഉപയോഗിക്കുന്ന താരങ്ങളുടെ ലിസ്റ്റുണ്ട്. ഓരോരുത്തരും പിടിക്കപ്പെട്ട് ചോദ്യം ചെയ്യുമ്പോള്‍ പറയുന്നത് ഞാനിന്ന ആള്‍ക്ക് വേണ്ടി കൊണ്ട് പോവുകയാണെന്നാണ്. ഒരു പ്രാവശ്യം എക്സസൈസ്കാര്‍ ചെയ്സ് ചെയ്തെത്തിയത് വലിയൊരു നടന്റെ വണ്ടിക്ക് പിറകെയാണ്. ആ വണ്ടി നിര്‍ത്തി തുറന്നിരുന്നെങ്കില്‍ മലയാളം ഇന്‍ഡസ്ട്രി അന്ന് തീരും. നഗ്നമായ സത്യങ്ങളാണതൊക്കെ. ആ ഉദ്യോഗസ്ഥന് ചെയ്യുന്ന ജോലി വെറുതെയായാലോ എന്നു കരുതിയിട്ടാവാം അതെല്ലാം അവിടെവച്ച് നിന്നത്. പണ്ടൊക്കെ കുറച്ച് രഹസ്യമായാണ് ഇതൊക്കെ ചെയ്തു കൊണ്ടിരുന്നത്. ഒരു മറ ഉണ്ടായിരുന്നു. ഇപ്പോള്‍ ആ മറ മാറി, പരസ്യമായി ചെയ്യാന്‍ തുടങ്ങി. അമ്മ സംഘടനയില്‍ ആരൊക്കെ ഉപയോഗിക്കുന്നു എന്ന മുഴുവന്‍ ലിസ്റ്റുമുണ്ട്. വ്യക്തികള്‍ക്ക് എന്തും ചെയ്യാം. നിങ്ങള്‍ നിങ്ങളുടെ ജോലി സ്ഥലത്ത് ഉപയോഗിക്കുമ്പോഴാണ് പ്രശ്നം. ജോലി കഴിഞ്ഞ് പോയി ഇഷ്ടമുള്ളത് ചെയ്യാം. നമുക്ക് നിമയവിരുദ്ധമായ പല കാര്യങ്ങളും പല രാജ്യങ്ങളിലും ലീഗല്‍ ആണ്. ജോലിക്ക് വിളിക്കുമ്പോള്‍ ഫോണെടുക്കൂ. ഇതാണ് നിര്‍മാതാക്കള്‍ പറഞ്ഞത്’, എന്ന് ബാബുരാജ് പറഞ്ഞു. മൂവി വേള്‍ഡ് മീഡിയ എന്ന യുട്യൂബ് ചാനലിനോട് ആയിരുന്നു ബാബുരാജിന്റെ പ്രതികരണം.