കൗതുകമായി പച്ചക്കറി നിലവിളക്ക്
കാസര്‍കോട് :നിലവിളക്ക് വെച്ച് അഥിതികളെ സ്ഥീകരിച്ച് കാര്‍ഷിക വികസന- കര്‍ഷക ക്ഷേമ വകുപ്പ്. എന്നാല്‍ ആ വിളക്കാകട്ടെ പച്ചക്കറികള്‍ കൊണ്ട് നിര്‍മ്മിച്ചതും. കാണികളില്‍ വലിയ കൗതുകമാണ് ഈ വിളക്ക് ഉണര്‍ത്തുന്നത്. പാള കൊണ്ടു ഉണ്ടാക്കിയ പീഠത്തില്‍ ഉയര്‍ത്തി വെച്ചിരിക്കുന്ന നിലവിളക്കിന്റെ മുകള്‍ ഭാഗം കാരറ്റും മധ്യവും താഴ്ഭാഗവും ചേനയും ഉപയോഗിച്ചാണ് ഒരുക്കിയിരിക്കുന്നത്. തണ്ടയ്ക്കായി ഉപയോഗിച്ചിരിക്കുന്നത് പയറാണ്. കൂടാതെ ഹിമായുദ്ദീന്‍, നീലം തുടങ്ങിയ വിവിധ തരം മാമ്പഴങ്ങളും രുദ്രാക്ഷ ചക്ക, വെള്ള ഞാവല്‍ മേളയിലുണ്ട്. അര്‍ക്കാ വെര്‍ട്ടിക്കല്‍ ഗാര്ഡന് കൃഷി രീതിയും കൃഷി വകുപ്പ് കാണികളെ പരിചയപ്പെടുത്തുന്നുണ്ട്. വലിപ്പമുള്ള വെണ്ടക്ക, പച്ചമുളക് തുടങ്ങിയവയും സ്റ്റാളിനെ മോടി കൂട്ടുന്നു.