ഉല്പന്നങ്ങള്ക്ക് ആവശ്യക്കാരെ കണ്ടെത്താം; എന്റെ കേരളം മേളയില്‍ ബിടുബി മീറ്റിംഗ്
കാസര്‍കോട് :സംരംഭങ്ങളിലൂടെ ഉല്പാദിപ്പിക്കുന്ന വ്യവസായ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാരെ എളുപ്പം കണ്ടെത്താന്‍ ബിസിനസ് ടു ബിസിനസ് മീറ്റിംഗ്. കാഞ്ഞങ്ങാട് ആലാമിപ്പള്ളിയില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ വ്യവസായ വാണിജ്യ വകുപ്പ് ഒരുക്കിയ ബിടുബി മീറ്റിംഗ് സംരംഭകര്‍ക്ക് ഏറെ ആശ്വാസമാകും.
ചെറുകിട വന്‍കിട വ്യാപാരികളെയും, സംരംഭങ്ങളെയും ഒരു കുടക്കീഴില് ഒരുക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമോഴ്സിനെ (ഒ.എന്‍.ഡി.സി) കുറിച്ച് സംരംഭകരെ ബോധവാന്മാരാക്കും. ഒപ്പം ഒ.എന്‍.ഡി.സി രജിസ്ട്രേഷന് നടപടികളും സംരംഭകര്‍ക്ക് പൂര്‍ത്തിയാക്കി നല്‍കും.