വേണം ഡിജിറ്റല്‍ സാക്ഷരത; ഡിജിറ്റല്‍ സാക്ഷരതയുടെ അനിവാര്യത ഉയര്‍ത്തി കാട്ടി സെമിനാര്‍
കാസര്‍കോട്: ഡിജിറ്റല്‍ സാക്ഷരതയുടെ അനിവാര്യത ഉയര്‍ത്തി കാട്ടി ഡിജിറ്റല്‍ സാക്ഷരത സെമിനാര്‍. എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമായാണ് ഡിജിറ്റല്‍ സാക്ഷരത സെമിനാര്‍ നടത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ജില്ലാ സാക്ഷരതാ സമിതി അംഗം പപ്പന് കുട്ടമത്ത് അധ്യക്ഷത വഹിച്ചു. ഡിജിറ്റല്‍ ബാങ്കിംഗ്, സര്‍ക്കാര്‍ പദ്ധതികള്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍, സാമൂഹ്യ സുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ കൈറ്റ് സ്റ്റേറ്റ് റിസോഴ്സ് പേഴ്സണ്‍ അബ്ദുള്‍ ജലാല്‍ ക്ലാസെടുത്തു. ഡിജിറ്റല്‍ ലോകത്ത് സുരക്ഷിതവുമായ ഡിജിറ്റല്‍ ലിറ്ററസി എങ്ങനെ സാധ്യമാക്കാമെന്ന് സെമിനാര്‍ ചര്‍ച്ച ചെയ്തു. സര്‍ക്കാര്‍ നടപ്പാക്കുന്ന ഡിജിറ്റല്‍ സാക്ഷരത യജ്ഞം, ഇന്റര്‍നെറ്റിന്റെ ഭാഷ, ഡിജി ലോക്കര്‍, സമാര്‍ട്ട് ഫോണ്‍ സൗകര്യങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, എന്നിവ സെമിനാറില്‍ പ്രധാന വിഷയങ്ങളായി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന് സംസാരിച്ചു. സാക്ഷരതാ മിഷന് ജില്ലാ കോ-ഓഡിനേറ്റര്‍ പി.എന്‍.ബാബു സ്വാഗതവും കാഞ്ഞങ്ങാട് നഗരസഭ പ്രേരക് നോഡല്‍ ഓഫീസര്‍ ആയിഷ മുഹമ്മദ് നന്ദിയും പറഞ്ഞു.