ന്യൂഡല്‍ഹി: ഗാര്‍ഗി കോളേജില്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തില്‍ ദേശീയ വനിതാ കമ്മീഷന് കാമ്ബസിലെത്തി തെളിവെടുത്തു. പൊലീസും മറ്റു സുരക്ഷാ ജീവനക്കാരും നോക്കി നില്‍ക്കെയാണ് പുറത്തു നിന്നെത്തിയവര്‍ ആക്രമണം നടത്തിയതെന്ന് വിദ്യാര്‍ഥിനികള്‍ പറഞ്ഞു.
ചൊവ്വാഴ്ച കോളേജ് ഫെസ്റ്റിവലിനിടെ വൈകുന്നേരം ആറോടെയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ ഒരു സംഘം കേളേജ് ഗേറ്റിലെത്തി വിദ്യാര്‍ഥികളെ തടഞ്ഞു. ശേഷം കാമ്ബസില്‍ കയറി വിദ്യാര്‍ഥിനികളെ ആക്രമിക്കുകയായിരുന്നു.കോളേജിന് സമീപം നടന്ന സി.എ.എ അനുകൂല റാലിക്കെത്തിയവരായിരുന്നു സംഘമെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. മധ്യവയസ്കരടക്കമുള്ളവര് സംഘത്തിലുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്.