മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് കൂട്ടായ ഇടപെടല്‍ വേണം; എം.രാജഗോപാലന്‍ എം.എല്‍.എ
കാസര്‍കോട്: നമ്മുടെ നാട്ടില്‍ പൂര്‍ണതോതിലുള്ള മാലിന്യനിര്‍മാര്‍ജനം നടപ്പിലാക്കാന്‍ നാം ഇനിയും ഏറെ മുന്നോട്ട് പോകണമെന്ന് എം.രാജഗോപാലന്‍ എം.എല്‍.എ. കാസര്‍കോട് നവ കേരളത്തിന്റെ ഹരിത കവാടം മാലിന്യ സംസ്കരണ രംഗത്തെ ഇടപെടലുകള്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്ത വിഭാഗം ജനങ്ങളും മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനത്തില്‍ വ്യാപൃതരായാല്‍ മാത്രമ പൂര്‍ണതോതിലുള്ള മാലിന്യനിര്‍മാര്‍ജനം നടപ്പിലാകുകയുള്ളു. സമൂഹവും നാടും മാലിന്യമുക്തമാക്കുന്നതിനു മുന്നോടിയായി നമ്മുടെ മനസ് മാലിന്യമുക്തമാക്കണം. ഈ ലക്ഷ്യത്തിലൂന്നിവേണം ബോധവത്കരണപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുവാന്‍. നമ്മുടെ മാലിന്യ നിര്‍മാര്‍ജനത്തിലെ പോരായ്മകള്‍ ടൂറിസം മേഖലയെ വരെ ബാധിക്കുന്ന സാഹചര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്‍.എസ.്ജി.ഡി ജോയിന്റ് ഡയറക്ടര്‍ ജെയ്സണ്‍മാത്യു സംസാരിച്ചു. മാലിന്യസംസ്കരണവും നിയമനടപടികളും എന്ന വിഷയത്തില്‍ എല്‍.എസ.്ജി.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി.ഹരിദാസ്, ആരോഗ്യജാഗ്രത മാലിന്യസംസ്കരണം എന്ന വിഷയ്ത്തില് പി. കുഞ്ഞികൃഷ്ണന് നായര്‍, ഖര ദ്രവ മാലിന്യ സംസ്കരണം എന്ന വിഷയത്തില്‍ ഡോ.മഹേഷ്്, ഹരിതകര്‍മസേനയും ശുചിത്വസംവിധാനവും എന്ന വിഷയത്തില്‍ ശുചിത്വമിഷന് പ്രോഗ്രാം ഓഫിസര്‍ രഞ്ജിത്ത്് എന്നിവര്‍ സെമിനാര്‍ നയിച്ചു. തദ്ദേശ സ്ഥാപനശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എ.ലക്ഷ്മി സ്വാഗതവും നവകേരളം റിസോഴ്സ് പേഴ്സണ്‍ കെ.കെ.രാഘവന് നന്ദിയും പറഞ്ഞു. നവകേരളം മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ കെ.ബാലകൃഷ്ണന് മോഡറേറ്ററായി.