കരുതലിന് കൂട്; 1147 കുടുംബങ്ങള്‍ക്ക് വീടിന്റെ അടച്ചുറപ്പേകി ലൈഫ് മിഷന്
കാസര്‍കോട് : ലക്ഷക്കണക്കിന് കുടുംബങ്ങളുടെ വീട് എന്ന സംരംക്ഷണം നല്കുന്ന പദ്ധതിയാണ്് ലൈഫ് മിഷന് സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയെന്ന് ഇ. ചന്ദ്രശേഖരന് എം.എല്‍.എ. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം 100 ദിന കര്‍മ്മ പരിപാടി കാലയളവില്‍ കാസര്‍കോട് ജില്ലയില്‍ ലൈഫ് മിഷന് മുഖേന നിര്‍മിച്ച വീടുകളുടെ പ്രഖ്യാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു കുടുംബത്തെ സംബന്ധിച്ച് ഏറ്റവും സംരക്ഷണം അടച്ചുറപ്പുള്ള വീടാണ്. ഇത്തരത്തില്‍ ലക്ഷക്കണക്കിനു കുടുംബങ്ങള്‍ക്ക് സംരംക്ഷണം നല്‍കുന്നതിനാണ് സര്‍ക്കാര്‍ ലൈഫ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. പ്രയാസമനുഭവിച്ചു വരുന്ന ജനതയ്ക്ക് ഏറെ സഹായകരമാണ് പദ്ധതി. സമൂഹത്തില്‍ സഹായം ഏറ്റവും ആവശ്യമായ ജനതയ്ക്ക് സമയബന്ധിതമായി സഹായം എത്തിക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
കാഞ്ഞങ്ങാട് ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്‍ഡിലെ എന്റെ കേരളം മേളയുടെ വേദിയില്‍ 1147 വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം നടന്നു. ലൈഫ് മിഷന് വീടുകളുടെ താക്കോല്‍ദാനം എം.രാജഗോപാലന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. നഗരസഭാ പരിധിയിലെ പി.എം.എ.വൈ വഴി നിര്‍മാണം പൂര്‍ത്തിയാക്കിയ വീടുകളുടെ താക്കോല്‍ ദാനം നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.വി.സുജാത നിര്‍വഹിച്ചു. പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന് അധ്യക്ഷയായി. സബ് കളക്ടര്‍ സൂഫിയാന് അഹമ്മദ്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠന്, എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ ജെയ്സണ്‍ മാത്യു, നവകേരളം മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ കെ.ബാലകൃഷ്ണന് സ്വാഗതവും തദ്ദേശ സ്വയംഭരണ വകുപ്പ് ഇ്ന്റേണല്‍ വിജിലന്‍സ് ഓഫിസര്‍ പി.ജയന് നന്ദിയും പറഞ്ഞു. ലൈഫ് മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ ജെ.അനീഷ് ആലയ്ക്കാപ്പള്ളി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.