പ്രകൃതിവിരുദ്ധ പീഡനം;എറണാകുളം സ്വദേശിക്ക് 11 വര്‍ഷം തടവും പിഴയും
തൃശ്ശൂര്‍: ഒമ്പത് വയസ്സുകാരനെ പീഡിപ്പിച്ച 39 കാരന് 11 വര്‍ഷം തടവും 20000-രൂപ പിഴയും ശിക്ഷ വിധിച്ചു. എറണാകുളം ആലുംതുരുത് സ്വദേശി ഷൈന്‍ഷാദിനെയാണ് ഇരിങ്ങാലക്കുട ഫാസ്ട്രാക്ക് സ്പെഷ്യല്‍ കോടതി (പോക്സോ) ജഡ്ജി കെ പി പ്രദീപാണ് ശിക്ഷ വിധിച്ചത്. കേസില്‍ പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എന്‍. സിനിമോള്‍ ഹാജരായി.
മാള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി വന്നിരിക്കുന്നത്. പിഴത്തുക അടക്കാത്ത പക്ഷം നാല് മാസവും കൂടി തടവ് ശിക്ഷ അനുഭവിക്കണം. മാള പൊലീസ് സ്റ്റേഷന് എസ് ഐമാരായിരുന്ന എ വി ലാലു, ഐ സി ചിത്തരഞ്ജന് എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. ആളൂര്‍ പൊലീസ് സ്റ്റേഷന് സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായ രജനി ടി. ആര് കേസ് നടത്തിപ്പില്‍ ഒരു പ്രോസിക്യൂഷനെ സഹായിച്ചു. പിഴ തുക അതിജീവിതന് നല്കാന് കോടതി വിധിച്ചു.