കുടുംബ വഴക്ക് ; ഭാര്യയുടെ അടിയേറ്റ് ഭര്‍ത്താവ് മരിച്ചു
കൊല്ലം: കടയ്ക്കലില്‍ ഭാര്യയുടെ അടിയേറ്റ് ഭര്‍ത്താവ് മരിച്ചു. കടയ്ക്കല്‍ വെള്ളാര്‍വട്ടം സ്വദേശി സജു (59) വാണ് മരിച്ചത്. മണ്‍വെട്ടി കൊണ്ടാണ് സജുവിനെ ഭാര്യ പ്രിയങ്ക അടിച്ചത്. പ്രിയങ്കയെ സംഭവത്തിന് പിന്നാലെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒന്നര വര്‍ഷമായി അകന്നു കഴിയുകയായിരുന്നു സജുവും ഭാര്യ പ്രിയങ്കയും. വാടക വീട്ടിലായിരുന്നു പ്രിയങ്കയുടെ താമസം.ഹോം നഴ്സായിരുന്നു ഇവര്‍. ഒന്നര വര്‍ഷത്തിനിടെ പല വാടക വീടുകള്‍ മാറി താമസിക്കേണ്ടി വന്നിരുന്നു പ്രിയങ്കയ്ക്ക്. ഈ വീടുകളിലെത്തി സജു പ്രശ്നമുണ്ടാക്കുന്നതായിരുന്നു കാരണം.
ഇന്നും സജു മദ്യപിച്ചെത്തി പ്രശ്നമുണ്ടാക്കിയപ്പോള്‍ പ്രിയങ്ക മണ്‍വെട്ടി കൊണ്ട് അടിക്കുകയായിരുന്നു. സജുവിന്റെ തലയ്ക്കാണ് പരിക്കേറ്റത്. ബോധം കെട്ട് വീണ സജുവിനെ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.