ജൂണ്‍ 30നകം ഇത് ചെയ്തിരിക്കണം, യുഎഇയെ ഞെട്ടിച്ച് പ്രവാസികള്‍, തൊഴില്‍ നഷ്ട ഇന്‍ഷൂറന്‍സില്‍ പദ്ധതിയില്‍ ഇതിനോടകം ചേര്‍ന്നത് 12.9 ലക്ഷം പേര്
യുഎഇയില്‍ ജോലി ചെയ്യുന്ന എല്ലാവര്ക്കും തൊഴില്‍ നഷ്ട ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാണ്. ഈ കഴിഞ്ഞ ജനുവരിയിലാണ് മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
സര്‍ക്കാര്‍, സ്വകാര്യ ജീവനക്കാര്‍ക്കെല്ലാം പരിരക്ഷ നല്‍കുന്നതാണ് തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ്. ജോലി നഷ്ടപ്പെട്ടവര്‍ക്ക് പുതിയ ജോലി കണ്ടെത്തുന്നതിന്റെ ഇടവേളകളില്‍ മാന്യമായ ജീവിതം നയിക്കാന്‍ അവസരമൊരുക്കുന്നതിന്റെ ഭാഗമായാണ് തൊഴില്‍ നഷ്ട ഇന്‍ഷൂറന്‍സ് പദ്ധതി.പദ്ധതിയില്‍ ചേരാന്‍ പ്രവാസികളുടെ ഒഴുക്ക് തുടരുകയാണ്.ഇതുവരെ 12.9 ലക്ഷം പേര് ഇന്‍ഷുറന്‍സില്‍ ചേര്‍ന്നതായി സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു. ആദ്യ 3 മാസത്തിനകം ഇന്‍ഷുറന്‍സ് വരിക്കാരുടെ എണ്ണം പത്തു ലക്ഷം കവിഞ്ഞിരുന്നു. കഴിഞ്ഞ മാസം 2.9 ലക്ഷം പേര് പുതുതായി ചേര്‍ന്നു. ഇത് ജോലി നഷ്ടപ്പെടുന്ന അവസരങ്ങളില്‍ പ്രവാസികള്‍ക്ക് പ്രയോജനപ്പെടും.
ജൂണ്‍ 30നകം ഇന്‍ഷുറന്‍സില്‍ ചേരാത്തവര്‍ക്ക് 400 ദിര്‍ഹം (8910 രൂപ) പിഴ ചുമത്തുമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.ഗാര്‍ഹിക ജോലിക്കാര്‍, ഫ്രീസോണ്‍ തൊഴിലാളികള്‍, നിക്ഷേപകര്‍, താല്‍ക്കാലിക ജോലിക്കാര്‍, വിരമിച്ച് പെന്ഷന് ലഭിക്കുന്നവര്‍, 18 വയസ്സിനു താഴെയുള്ളവര്‍ എന്നിവര്‍ക്ക് ഇളവുണ്ട്. എങ്കിലും താല്പര്യമുള്ള 18 വയസ്സു പൂര്‍ത്തിയായവര്‍ക്ക് നിലവിലെ തൊഴില്‍രഹിത ഇന്‍ഷുറന്‍സ് എടുക്കാവുന്നതാണ്. ഒരാള്‍ ഒന്നിലേറെ പോളിസി എടുക്കേണ്ടതില്ല. പോളിസി എടുത്തശേഷം ജോലി മാറിയാലും 12 മാസം പ്രീമിയം അടച്ചവര്‍ക്കേ ആനുകൂല്യം ലഭിക്കൂ.ജോലി നഷ്ടപ്പെട്ട സ്വദേശികള്‍ക്കും വിദേശികള്‍ക്കും അടിസ്ഥാന ശമ്ബളത്തിന്റെ 60% തുക 3 മാസത്തേക്കു നല്കുന്ന പദ്ധതിയാണ് തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ്.
16,000 ദിര്‍ഹത്തില്‍ കുറവ് ശമ്ബളമുള്ളവര്‍ക്ക് മാസത്തില്‍ 5 ദിര്‍ഹമും (112 രൂപ) അതില്‍ കൂടുതല്‍ ശമ്ബളം ഉള്ളവര്‍ക്ക് 10 ദിര്‍ഹമുമാണ് (224 രൂപ) പ്രീമിയം. മാസത്തിലോ 3, 6, 9, 12 മാസത്തില്‍ ഒരിക്കല്‍ ഒന്നിച്ചോ അടയ്ക്കാം. നിശ്ചിത തീയതി കഴിഞ്ഞ് 3 മാസം പിന്നിട്ടിട്ടും പ്രീമിയം അടയ്ക്കാത്തവരുടെ പോളിസി റദ്ദാകും.നാമമാത്ര പ്രീമിയമുള്ള ഇന്‍ഷുറന്‍സ് തൊഴിലാളികള്‍ സ്വന്തം നിലയ്ക്കാണ് എടുക്കേണ്ടതെങ്കിലും അതാതു സ്ഥാപനങ്ങള്‍ തൊഴില്‍ രഹിത ഇന്‍ഷൂറന്‍സ് എടുത്തു നല്കിയാല് മാത്രമേ മുഴുവന്‍ പേര്‍ക്കും പരിരക്ഷ ഉറപ്പുവരുത്താനാകൂവെന്ന് അധികൃതര്‍ അഭിപ്രായപ്പെട്ടിരുന്നു. ഒന്നുകില്‍ ഈ തുക കമ്ബനി നേരിട്ട് അടയ്ക്കാം. അല്ലെങ്കില്‍ തൊഴിലാളികളുടെ ശമ്ബളത്തില്‍നിന്ന് ഈടാക്കാം. സ്വന്തം നിലയ്ക്ക് ഇന്‍ഷുറന്‍സ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അറിയാത്തവര്‍ക്കും ഇത് ആശ്വാസമാകും.