ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണം; വർദ്ധന തുടർന്നേക്കും
തിരുവനന്തപുരം: സർവ്വകാല റെക്കോർഡിൽ സ്വർണവില. അന്താരാഷ്ട്ര വില എക്കാലത്തെയും ഉയർന്ന വിലയായ 2077 ഡോളറിൽ. രണ്ട് ദിവസംകൊണ്ട് ഉയർന്നത് 1040 രൂപ. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 45,600 രൂപയാണ്. ഇന്നലെ 640 രൂപയും ഇന്ന് 560 രൂപയുമാണ് വർദ്ധിച്ചത്.
ആഗോളതലത്തിൽ തുടർച്ചയായി ഉണ്ടാകുന്ന ബാങ്കുകളുടെ തകർച്ച സ്വർണ വിലയെ ഉയർത്തുകയാണ്. 2023 ഏപ്രിൽ 14 നായിരുന്നു ഇതിനു മുൻപ് സ്വർണം റെക്കോർഡ് ഉയരത്തിൽ എത്തിയിരുന്നത്. 45,320 ആയിരുന്നു അന്ന് ഒരു പവൻ സ്വർണത്തിന്റെ വില.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 50 രൂപ ഉയർന്നു. വിപണിയിൽ വില 5650 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 70 രൂപ ഉയർന്നു. വിപണി വില 4695 രൂപയായി. വിപണിയിൽ വില 5700 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 45 രൂപ ഉയർന്നു. വിപണി വില 4749 രൂപയായി.
തുടർച്ചയായ രണ്ടാം ദിനവും വെള്ളിയുടെ വില ഉയർന്നു. ഒരു രൂപ വർധിച്ച് 83 രൂപയായി. അതേസമയം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.
ഈ മാസത്തെ സ്വർണവില ഒറ്റ നോട്ടത്തിൽ
മെയ് 1 – ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 44,560 രൂപ
മെയ് 2 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,560 രൂപ
മെയ് 3 – ഒരു പവൻ സ്വർണത്തിന് 640 രൂപ ഉയർന്നു. വിപണി വില 45,200 രൂപ
മെയ് 4 – ഒരു പവൻ സ്വർണത്തിന് 560 രൂപ ഉയർന്നു. വിപണി വില 45,600 രൂപ